#Kappa case #Arrest #BJP councilor #Police
(www.panoornews.in)തിരുവനന്തപുരത്ത് ഇന്നലെ നാടകീയ രംഗങ്ങൾക്കൊടുവില്‍ പൊലീസ് അറസ്റ്റ് ചെയ്ത ബിജെപി കൗൺസിലർ സുഗതനെ സെൻട്രൽ ജയിലിലേക്ക് മാറ്റി. അതിനിടെ സുഗതനെതിരെ ഒരു കേസ് കൂടിയെടുത്ത് പൊലീസ്. പൊലീസുകാരെ ആക്രമിച്ചതിനാണ് കേസ്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍.
ഇതിനിടെ പൊലീസിനെതിരെ ആരോപണങ്ങളുമായി സുഗതന്റെ ഭാര്യ അശ്വതി രംഗത്തെത്തി. സുഗതനെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് വീട്ടിലെത്തിയപ്പോള്‍ തന്നെ മര്‍ദ്ദിച്ചു എന്നതടക്കമുള്ള ആരോപണങ്ങളാണ് ഇവര്‍ ഉന്നയിക്കുന്നത്.



സുഗതന്‍ ഒളിവിലായിരുന്നില്ലെന്നും ചിക്കന്‍പോക്‌സ് ചികിത്സയിലായിരുന്നുവെന്നും മാധ്യമങ്ങളോട് സംസാരിക്കവെ അശ്വതി പറഞ്ഞു. ഇന്നലെ രാത്രി 9 മണിയോടെയാണ് പൊലീസ് വീട്ടിലെത്തിയതെന്നും ഒരു വനിതാ പൊലീസ് പോലും കൂടെ ഉണ്ടായിരുന്നില്ലെന്നും സുഗതന്റെ ഭാര്യ പ്രതികരിച്ചു.
പൊലീസ് തന്റെ മുഖത്തടിക്കുകയും നടുവില്‍ ചവിട്ടുകയും ചെയ്തു. താലിമാല പൊട്ടിച്ചെടുത്തു. കുട്ടികളെ ഭയപ്പെടുത്തുന്ന രീതിയില്‍ വെടിവെച്ചു. എട്ട് വയസുള്ള കുഞ്ഞ് കരഞ്ഞപ്പോള്‍ കുഞ്ഞിനെ പിടിച്ചുതള്ളി.
ജനപ്രതിനിധി എന്ന ബഹുമാനം കൊടുക്കാതെയാണ് സുഗതനെ പിടിച്ചുകൊണ്ടുപോയതെന്നും അശ്വതി പറഞ്ഞു. സുഗതന്റെ അനുയായികള്‍ പൊലീസിനെ ആക്രമിച്ചില്ലേ എന്ന ചോദ്യത്തിന് ഇത് പൊലീസ് പറയുന്നതാണ് എന്നായിരുന്നു ഇവരുടെ മറുപടി. ഇന്നലെ രാത്രിയാണ് കാപ്പാ കേസ് പ്രതിയായ സുഗതനെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്തത്. തിരുവനന്തപുരം കോര്‍പറേഷന്‍ വാഴോട്ടുകോണം വാര്‍ഡ് കൗണ്‍സിലറാണ് സുഗതന്‍.
വധശ്രമക്കേസില്‍ ഒളിവിലായിരുന്ന സുഗതനെ നാടകീയ രംഗങ്ങള്‍ക്കൊടുവിലായിരുന്നു പൊലീസ് അറസ്റ്റ് ചെയ്തത്. നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയായ ഇയാള്‍ക്കെതിരെ പൊലീസ് കാപ്പ ചുമത്തിയിരുന്നു. സുഗതന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളിയതോടെയായിരുന്നു അറസ്റ്റ്. ഇയാളെ അറസ്റ്റ് ചെയ്യാന്‍ കളക്ടര്‍ നേരത്തെ ഉത്തരവിട്ടിരുന്നു.
പിടികൂടാനെത്തിയ പൊലീസിനെ സുഗതന്റെ അനുയായികള്‍ വളയുകയായിരുന്നു. പിന്നാലെ എസ്എച്ച്ഒ ആകാശത്തേക്ക് വെടിയുതിര്‍ത്തു. സുഗതന്റെ അനുയായികളുടെ ആക്രമണത്തില്‍ വട്ടിയൂര്‍ക്കാവ് സി ഐ വിപിന്‍, എസ്‌ഐ അഭിജിത്ത് എന്നിവര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. നിലവില്‍ സുഗതനെ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റിയിട്ടുണ്ട്.
Content Highlight: Kappa case: Police surround BJP councilor Sugathan's house and arrest him; shifted him to central jail, police files a case for assaulting policemen
#Kappa case #Arrest #BJP councilor #Police
















































